കൊച്ചി∙ പ്രളയവും കോവിഡും സൃഷ്ടിച്ച 4 വർഷ ഇടവേളയ്ക്കു ശേഷം വീണ്ടും ഓണം വന്നപ്പോൾ വ്യാപാര സീസൺ പൊടിപൊടിക്കും ഇക്കുറി സെപ്റ്റംബർ 8നാണ് തിരുവോണം കടകളിൽ ആൾത്തിരക്ക് കണ്ട് ആഹ്ലാദത്തിലാണ് വ്യാപാരി സമൂഹം.
ഓണം ഇന്ത്യയിൽ തന്നെ ഉത്സവ സീസണിന്റെ തുടക്കമാണ്. വിനായക ചതുർഥിയും നവരാത്രി മഹോൽസവവും ഹോളിയും പൊങ്കലയുമെല്ലാം ഓണക്കാല ട്രെൻഡ് ഇന്ത്യയാകെ നീണ്ടുനിൽക്കുമെന്നാണ് മുൻ കാലങ്ങളിലെ അനുഭവം.ഇത്തവണ കാർ വിൽപനയിൽ ഇരട്ടിയോളം വർധനയുണ്ട്. സംസ്ഥാനത്ത് പ്രതിവർഷം നടക്കുന്ന ഏകദേശം 2.8 ലക്ഷം കാർ വിൽപനയുടെ 17% ഓണക്കാലത്താണ്. അതിനർഥം സാധാരണ മാസങ്ങളിൽ നടക്കുന്ന വിൽപനയുടെ ഏകദേശം ഇരട്ടി. ഇക്കുറി എല്ലാ ബ്രാൻഡുകൾക്കും ഓണക്കാല വിൽപനയിൽ 20% വളർച്ചാ നിരക്കുണ്ട്. ഓണ ഡിസ്ക്കൗണ്ടുകളും ഇഷ്ടംപോലെ.
വസ്ത്ര വിപണിയിൽ ഗംഭീരവിൽപനയെന്ന് പ്രമുഖ വ്യാപാരികൾ സാക്ഷ്യപ്പെടുത്തുന്നു. ഗൾഫിലും മറ്റുമുള്ള വിദേശ മലയാളികൾ അവിടെ സ്കൂൾ അവധിയും ചൂടും കാരണം സകുടുംബം ഇപ്പോൾ നാട്ടിലുണ്ട്. ഇവിടെ വിൽപന വർധിച്ചപ്പോൾ ഗൾഫിലെ ഷോറൂമുകളിൽ വിൽപന കുറഞ്ഞു. കഴിഞ്ഞ കോവിഡ് വർഷങ്ങളിൽ കാര്യമായി ആഘോഷിക്കാനാവാത്ത ഓണം ഇത്തവണ കുടുംബങ്ങൾ ആഘോഷിക്കുന്നതും വസ്ത്ര വിൽപനയിൽ പ്രതിഫലിക്കുന്നു. കുറഞ്ഞത് 20% അധിക വിൽപന ഓണവസ്ത്ര വിപണിയിലുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ഗൃഹോപകരണങ്ങളിൽ ടിവികൾക്കു കുതിപ്പാണ്. വലിയ സ്ക്രീനുകളും വലിയ ഫ്രിജുകളും ഉൾപ്പടെ ഹൈ എൻഡ് മോഡലുകൾക്കാണ് ഡിമാൻഡ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.