കോഴിക്കോട്: ഫുട്ബോള്‍ കളിച്ച ശേഷം കാല് കഴുകാനായി കുളത്തിലിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. കുളങ്ങരപ്പീടിക കച്ചേരിക്കുന്ന് റോഡ് മാനഞ്ചേരിത്താഴം കുണ്ടുങ്ങല്‍ സ്വദേശി പി.പി. അബ്ദുല്ലത്തീഫിന്റെ മകൻ സ്വദേശി അമല്‍ ഫിനാൻ (17) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 5.30 ഓടെയാണ് അപകടം സംഭവിച്ചത്.
അപകടം നടന്നയുടനെ നാട്ടുകാര്‍ മീഞ്ചന്ത ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചു. ഫയർഫോഴ്സെത്തി അമലിനെ പുറത്തെടുത്ത് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. മാനാഞ്ചിറ മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായിരുന്നു.
കബറടക്കം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷം വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം കണ്ണംപറമ്ബ് ഖബര്‍സ്ഥാനില്‍.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.