എസ് എസ് എഫ് സംസ്ഥാന വ്യാപകമായി സെക്ടർ കേന്ദ്രങ്ങളിൽ നടത്തുന്ന റാന്തൽ പ്രകടനം താത്തൂർ സെക്ടറിൽ കൂളിമാട് വെച്ച് നടന്നു. 7 യൂണിറ്റിലെ പ്രവർത്തകർ അങ്ങാടിയുടെ 4 പ്രധാന ഭാഗങ്ങളിൽ നിന്ന് പ്രകടനവുമായെത്തി കൂളിമാട് അങ്ങാടിയിൽ ഒരുമിച്ചു കൂടുകയായിരുന്നു. റാന്തൽ പ്രകടനത്തിൽ ബിഷാറത്തു റഹ്മാൻ സഖാഫി കൂളിമാട് സന്ദേശ പ്രഭാഷണം നടത്തി. ഡിവിഷൻ പ്രസിഡന്റ് അജ്സൽ സഖാഫി മാവൂർ, ഡിവിഷൻ സെക്രട്ടറി സയിദ് നസീബ് സഖാഫി കൂളിമാട് , സെക്ടർ സെക്രട്ടറി റിയാസ് താത്തൂർ, അനസ് കൂളിമാട്, റാഷിദ് അഹ്ദൽ നഗർ, സ്വാലിഹ് മുസ്ലിയാർ കൂളിമാട് തുടങ്ങിയവർ നേതൃത്യം നൽകി. മുക്താർ താത്തൂർ നന്ദി പറഞ്ഞു സംസാരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.