മലേഷ്യയിൽ നിന്ന് മലബാർ മേഖലയിലേക്ക് ആദ്യമായി സർവീസ് ആരംഭിച്ച എയർ ഏഷ്യ ജൂൺ 23 മുതൽ കൂടുതൽ സർവീസുകൾ ആരംഭിക്കും.
നിലവിൽ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ കോഴിക്കോടേക്ക് ആഴ്ചയിൽ മൂന്ന് സർവീസുകളും ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ക്വാലാലംപൂരിലേക്കും സർവീസുകൾ നടത്തുന്നുണ്ട്. ഇവയ്ക്ക് പുറമേ, ജൂൺ 23 മുതൽ തിങ്കളാഴ്ചകളിൽ കോഴിക്കോടേക്കും ചൊവ്വാഴ്ചകളിൽ ക്വാലാലംപൂരിലേക്കും ഓരോ സർവീസ് കൂടി ആരംഭിക്കും.
ഇന്നലെ ആരംഭിച്ച പുതിയ സർവീസ് ബുക്കിംഗിലൂടെ, മലബാറിലെ പ്രവാസികൾക്ക് ആഴ്ചയിൽ നാല് ദിവസം ക്വാലാലംപൂർ-കോഴിക്കോട് സെക്ടറിൽ യാത്ര ചെയ്യാൻ കഴിയും. കഴിഞ്ഞ വർഷം ഓഗസ്റ്റ് 1 ന് ഈ റൂട്ടിലെ ആദ്യ സർവീസ് ആരംഭിച്ചതുമുതൽ, യാത്രക്കാരിൽ നിന്ന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.