കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ ഷാർജയിൽ നിന്നെത്തിയ നാല് പേരിൽ നിന്നായി 2.4 കോടിയുടെ സ്വർണം പിടികൂടി. എയർ കസ്റ്റംസ് ഇൻറലിജൻസാണ് 5.006 കിലോഗ്രാം സ്വർണം പിടിച്ചത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
എയർ അറേബ്യ വിമാനത്തിലെത്തിയ മലപ്പുറം സ്വദേശിയിൽനിന്ന് 3.36 കിലോഗ്രാം സ്വർണമിശ്രിതം കണ്ടെടുത്തു. ശരീരത്തിനകത്തും കാലിന് ചുറ്റും ഒട്ടിച്ചായിരുന്നു ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. ഇതേ വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശിയിൽ നിന്ന് 501 ഗ്രാം സ്വർണമിശ്രിതവും പിടിച്ചു. കണ്ണൂർ കസ്റ്റംസിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു ഇയാളിൽനിന്ന് സ്വർണം കണ്ടെത്തിയത്. സ്വർണമിശ്രിതം ശരീരത്തിലൊളിപ്പിച്ച നിലയിലായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.