ന്യൂഡൽഹി ; യുക്രെയ്നിൽ നിന്നുള്ള ഇന്ത്യക്കാർ ഇന്നു നാട്ടിലെത്തും. എയർ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങളിൽ റുമാനിയയിൽനിന്ന് ഡൽഹിയിലേക്കും മുംബൈയിലേക്കുമാണ് എത്തുക. കൂടുതൽ പേരെ യുക്രെയ്നിന്റെ അതിർത്തിയിലെത്തിക്കാൻ നടപടി പുരോഗമിക്കുകയാണ്. ഇതിനായി ശനിയാഴ്ച മുംബൈ വിമാനത്താവളത്തിൽനിന്ന് തിരിച്ച എയർ ഇന്ത്യ വിമാനം റുമാനിയൻ തലസ്ഥാനമായ ബുക്കാറസ്റ്റിൽ എത്തി. അതിർത്തിയിൽ കുടുങ്ങി ഇന്ത്യക്കാർ എഐ1947 എന്ന വിമാനമാണ് ബുക്കാറസ്റ്റിൽ എത്തിയത്. ഇന്ന് അർധരാത്രിയോടെ ആദ്യ ഇന്ത്യൻ സംഘം ഡൽഹിയിൽ എത്തും. ആദ്യം നാലു മണിക്ക് സംഘമെത്തുമെന്നാണ് അറിയിച്ചിരുന്നത്. സംഘത്തിൽ 17 മലയാളികൾ ഉൾപ്പെടെ 470 വിദ്യാർഥികളാണ് ഉള്ളത്. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലേക്കും രക്ഷാദൗത്യത്തിന്റെ ഭാഗമായി വിമാന സർവീസുകൾ നടത്തും. എംബസി നിർദേശം ലഭിക്കാതെ നിലവിലുള്ള സ്ഥലങ്ങളിൽനിന്ന് പുറത്തിറങ്ങരുതെന്ന് സർക്കാർ അറിയിച്ചു. യുക്രെയ്‌നിലെ ഇന്ത്യക്കാരെ അയൽരാജ്യങ്ങളായ പോളണ്ട്, ഹംഗറി, സ്ലൊവാക്യ, റുമാനിയ എന്നിവിടങ്ങളിൽ റോഡ് മാർഗമെത്തിച്ചശേഷമാണ് വിമാനമാർഗം ഇന്ത്യയിലേക്കു കൊണ്ടുവരിക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.