ദോഹ: ഖത്തറിലേക്ക് ടൂറിസ്റ്റ് വിസ ഓണ്‍ അറൈവല്‍ വിസയിലെത്തുന്ന യാത്രക്കാര്‍ക്ക് ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് നിര്‍ബന്ധമായും കൈവശം ഉണ്ടായിരിക്കണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിപ്പുനൽകി
ഇതുവരെ 5000 റിയാല്‍ കൈവശം സൂക്ഷിച്ചാല്‍ ഓണ്‍ അറൈവല്‍ വിസയില്‍ ഖത്തറിലേക്ക് പ്രവേശിക്കാമായിരുന്നു എന്നാല്‍ പുതിയ നിര്‍ദേശ പ്രകാരം ബാങ്ക് അക്കൗണ്ടില്‍ ചുരുങ്ങിയത് 105,000 രൂപ) നിലനിര്‍ത്തുകയും, യാത്രക്കാരന്റെ പേരിലോ, കുടെ യാത്രചെയ്യുന്ന അടുത്ത ബന്ധുവിന്റെ പേരിലോ ഉള്ള ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് സൂക്ഷിക്കുകയോ വേണം.
യാത്രക്ക് മുമ്പ് കൊവിഡ് മാനദണ്ഡപ്രകാരമുള്ള ഇഹ്തിറാസ് അപ്രൂവലിനായി ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് രേഖകള്‍ അപ്ലോഡ് ചെയ്യാനും ഇപ്പോള്‍ ആവശ്യപ്പെടുന്നുണ്ട്. ആറു മാസം കാലാവധിയുള്ള പാസ്പോര്‍ട്ട്, മടക്ക ടിക്കറ്റ്, ഖത്തറില്‍ കഴിയുന്നത് വരെയുള്ള ഹോട്ടല്‍ റിസര്‍വേഷന്‍ ടിക്കറ്റ് എന്നിവയും നിര്‍ബന്ധമാണ്. ഇഹ്തിറാസ് പ്രീ അപ്രൂവല്‍ അനുമതി ലഭിക്കാനായി ബന്ധപ്പെട്ട രേഖകളുടെ വ്യക്തമായ പകര്‍പ്പ് വെബ്സൈറ്റ് വഴി അപ്ലോഡ് ചെയ്യണമെന്ന് ട്രാവല്‍ മേഖലയിലുള്ളവര്‍ നിര്‍ദേശിക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.