കുവൈറ്റ് സിറ്റി: കുവൈറ്റ്-കോഴിക്കോട് വിമാനം ഇടവേളയ്ക്ക് ശേഷം വീണ്ടും റദ്ദാക്കി. ഇത്തവണയും എയര്‍ ഇന്ത്യ എക്സ്പ്രസാണ് സര്‍വിസ് വെട്ടിക്കുറച്ചത്. മാർച്ചിൽ രണ്ട് ദിവസങ്ങളിൽ (6, 13) കോഴിക്കോട്, കുവൈത്ത് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ഉണ്ടാകില്ലെന്നാണ് അറിയിപ്പ്. സർവീസ് റദ്ദാക്കാനുള്ള കാരണം വ്യക്തമല്ല.
ഈ ദിവസങ്ങളില്‍ കോഴിക്കോട്ടുനിന്ന് രാവിലെ കുവൈത്തിലേക്കുള്ള സര്‍വിസും തിരിച്ച് കുവൈത്തില്‍നിന്ന് കോഴിക്കോട്ടേക്കുമുള്ള സര്‍വിസും ഉണ്ടാകില്ല. മാര്‍ച്ചിലെ ആദ്യ രണ്ട് ചൊവ്വാഴ്ചകളിലെ സര്‍വിസാണ് റദ്ദാക്കിയത്.
ഈ മാസം ആദ്യത്തില്‍ കുവൈത്തില്‍നിന്ന് കണ്ണൂരിലേക്കും കോഴിക്കോട്ടേക്കുമുള്ള ഷെഡ്യൂളുകള്‍ ഒരു ദിവസം എയര്‍ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയിരുന്നു. ഇതിനു പിറകെയാണ് മാര്‍ച്ചിലെ പുതിയ റദ്ദാക്കല്‍. യു.എ.ഇയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള നാല് എയര്‍ ഇന്ത്യ വിമാനങ്ങളുടെ ബുക്കിങ് എയര്‍ ഇന്ത്യ അവസാനിപ്പിച്ചിട്ടുണ്ട്. മാര്‍ച്ച് 27 മുതല്‍ ഈ സര്‍വിസുകളുടെ ബുക്കിങ് സ്വീകരിക്കില്ലെന്നാണ് അറിയിപ്പ്.
ഈ സര്‍വിസുകള്‍ പൂര്‍ണമായും നിര്‍ത്തുന്നതിന്റെ ഭാഗമായാണോ ബുക്കിങ് അവസാനിപ്പിക്കുന്നതെന്ന സംശയം പ്രവാസികള്‍ ഉയര്‍ത്തിയിട്ടുണ്ട്. കോഴിക്കോട്ടുനിന്നുള്ള കുവൈത്ത് എയര്‍ ഇന്ത്യ എക്സ്പ്രസുകളെയും ഇത് ബാധിക്കുമോ എന്ന ആശങ്കയും കുവൈത്ത് മലയാളികള്‍ക്കുണ്ട്. പ്രവാസികള്‍ ഏറെ ആശ്രയിക്കുന്നവയാണ് എയര്‍ ഇന്ത്യ വിമാനങ്ങള്‍.
അടുത്തിടെയായി എയര്‍ ഇന്ത്യയുടെ കോഴിക്കോട്, കണ്ണൂര്‍ സര്‍വിസുകള്‍ നിരന്തരം താളംതെറ്റിയിരുന്നു. സമയക്രമം തെറ്റലും വിമാനം റദ്ദാക്കലും പതിവായതോടെ യാത്രക്കാര്‍ക്ക് വലിയ പ്രയാസം നേരിട്ടിരുന്നു. ഇത് പരിഹരിച്ചുവരുന്നതിനിടെയാണ് വിമാനം റദ്ദാക്കല്‍.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.