ന്യൂഡല്‍ഹി: ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ വി.ആര്.എസ് (സ്വയം പിരിഞ്ഞു പോകല്‍ പദ്ധതി) പ്രഖ്യാപിച്ച് എയര്‍ഇന്ത്യ. ഇതുവഴി 3000 ജീവനക്കാരെ കുറയ്ക്കാനാവുമെന്നാണ് എയര്‍ ഇന്ത്യ കരുതുന്നത്. 55 വയസ്സ് തികഞ്ഞവര്‍ക്കും അതുപോലെ 20 വര്‍ഷം സ്ഥിരമായി ജോലി ചെയ്തവര്‍ക്കും വി.ആര്.എസിന് യോഗ്യതയുണ്ടായിരിക്കുമെന്ന് എയര്‍ഇന്ത്യാ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതെ സമയം പൈലറ്റുമാര്‍ക്ക് വി.ആര്.എസിനുള്ള അവസരമുണ്ടാവില്ല.ജൂലായ് 31 വരെയാണ് വി.ആര്.എസിന് അപേക്ഷിക്കാനുള്ള സമയം. വിമാന ജീവനക്കാരുടേയും ക്ലറിക്കല്‍ ജീവനക്കാരുടേയും കാര്യത്തില്‍ വി.ആര്.എസ് പരിധി 40 വയസ്സായി കുറച്ചിട്ടുണ്ട്. ഒറ്റത്തവണയായി എക്സ്ഗ്രേഷ്യ അടക്കമുള്ള കാര്യങ്ങള്‍ അപേക്ഷകര്‍ക്ക് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. നിലവില്‍ 12085 ജീവനക്കാരാണ് എയര്‍ഇന്ത്യയ്ക്കുള്ളത്. ഇതില്‍ 8084 പേര് സ്ഥിര ജീവനക്കാരും 4001 പേര് താല്‍ക്കാലിക ജീവനക്കാരുമാണ്. എയര്‍ ഇന്ത്യ കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള സമയത്ത് തന്നെ വി.ആര്.എസിന് സര്‍ക്കാര്‍ സന്നദ്ധ പ്രകടിപ്പിച്ചിരുന്നുവെങ്കിലും സാധിച്ചിരുന്നില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.