മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ കാരക്കുറ്റി രണ്ടാം വാർഡിലെ എല്ലാ തെരുവുവിളക്കുകളും പൂർണമായി പ്രകാശിച്ചു. പഞ്ചായത്ത് ഫണ്ടിന് പുറമേ, വാർഡ് മെമ്ബർ വി. ഷംലൂലത്തിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങളും പിന്തുണയുമായെത്തിയതോടെയാണ് നിലവില്‍ ഉപയോഗശൂന്യമായ 70 തെരുവ് വിളക്കുകള്‍ മാറ്റിയും അറ്റകുറ്റപണികള്‍ നടത്തിയും പൂർണമായും പ്രകാശിപ്പിച്ചത്.
മലയോര മേഖലയില്‍ വിവിധ പ്രദേശങ്ങളില്‍ തെരുവ് നായ ശല്യവും കാട്ടുപന്നി ശല്യവും പതിവായ സാഹചര്യത്തില്‍ രാത്രി സമയങ്ങളിലും അതിരാവിലെയും യാത്ര ചെയ്യുന്നവരും മദ്രസയിലുള്പ്പെടെ പോകുന്ന വിദ്യാർഥികള്‍ക്കും തെരുവ് വിളക്കുകള്‍ പലയിടത്തും പ്രവർത്തിക്കാത്തത് ദുരിതമായിരുന്നു. ഈ സാഹചര്യത്തിലാണ് വാർഡ് മെമ്ബർ മുന്നിട്ടിറങ്ങി മുഴുവൻ തെരുവ് വിളക്കുകളും കത്തിക്കാൻ രംഗത്തിറങ്ങിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










