കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകൾക്കെതിരായ ആരോപണത്തിൽ ഗോവയിലെ വിവാദ ബാർ നിർമ്മിച്ചത് ലൈസൻസില്ലാതെയാണെന്ന വിവരം പുറത്ത്. ലൈസൻസ് വാങ്ങാതെയാണ് ബാർ നിർമ്മിച്ചതെന്ന് വിവരാവകാശ രേഖയാണ് പുറത്ത് വന്നത്. സ്മൃതി ഇറാനിയുടെ മകള്‍ ഗോവയില്‍ അനധികൃത ബാര്‍ ഹോട്ടല്‍ നടത്തുകയാണെന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിച്ചത്. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രി, കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വാർത്തസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പിന്നാലെ സ്മൃതി ഇറാനിയുടെ പഴയ ഇന്‍സ്റ്റഗ്രാം പോസ്റ്റും വീഡിയോയും കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നു. സ്മൃതി ഇറാനി മുൻപ് സില്ലി സോള്‍സ് ഗോവ ഹോട്ടലിനെ കുറിച്ച് ഇട്ട ഇന്‍സ്റ്റഗ്രാം പോസ്റ്റും വാര്‍ത്തയുമാണ് പുറത്ത് വിട്ടത്. ഒപ്പം പ്രമുഖ ഫുഡ്ബ്ലോഗ്ഗർ ഹോട്ടലില്‍ വച്ച് മന്ത്രിയുടെ മകളെ അഭിമുഖം നടത്തുന്ന വീഡിയോയും നേതാക്കള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. അതെ സമയം സ്മൃതി ഇറാനി നുണ പറയുകയാണെന്നും മന്ത്രി സ്ഥാനം രാജിവെക്കണെന്നുമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.എന്നാൽ സ്മൃതി ഇറാനി കോണ്‍ഗ്രസ് നേതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. ആരോപണത്തില്‍ വിവാദം മുറുകുന്നതിനിടെയാണ് സ്മൃതി ഇറാനി നിയമനടപടികളിലേക്ക് കടന്നത്. ആരോപണം പിൻവലിച്ച് മാപ്പ് എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.