കോഴിക്കോട്: ഫോണിലൂടെ അപവാദം പ്രചരിപ്പിച്ചെന്നാരോപിച്ച് അയല്‍വാസിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ കക്കോടി മക്കട കളത്തൊടി വീട്ടില്‍ കെ.പി. ആദമിനെ (55) അറസ്റ്റുചെയ്തു. മാളിക്കടവ് കിഴക്കേകോമത്ത് ഹൗസില്‍ അശോകനെ (58) യാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. അശോകനെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആദമിനെക്കുറിച്ച് മോശമായരീതിയില്‍ ബന്ധുക്കള്‍ക്ക് മെസേജ് അയച്ച വിരോധത്തിലാണ് അശോകനെ വീട്ടില്‍ക്കയറി നെഞ്ചിന് കുത്തിയതെന്ന് ചേവായൂര്‍ പോലീസ് പറഞ്ഞു. രണ്ടുവര്‍ഷത്തോളമായി ആദം മാളിക്കടവിലായിരുന്നു താമസം. ആദമിന്റെ ഭാര്യവീടിനടുത്താണ് അശോകന്റെ വീട്. ചേവായൂര്‍ എസ്.ഐ. നിമിന്‍ ദിവാകരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.