മിക്ക സൗന്ദര്യവർദ്ധക വസ്തുക്കളിലും ഉപയോഗിച്ച് വരുന്നൊരു ചേരുവകയാണ് കറ്റാർവാഴ. എന്നാൽ ചർമ്മ സംരക്ഷണത്തിന് മാത്രമല്ല മുടിയുടെ സംരക്ഷണത്തിനും കറ്റാർവാഴ സഹായകമാണ്. കറ്റാർവാഴയിൽ ധാരാളം സജീവ ചേരുവകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. അത് മുടിയെ ശക്തിപ്പെടുത്താൻ സഹായിക്കും. ഇതിൽ ഫാറ്റി ആസിഡുകളും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. കറ്റാർവാഴയിൽ ആന്റിഓക്സിഡന്റുകളും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുടിക്ക് മികച്ചതാണ്. കറ്റാർവാഴ ഒരു മികച്ച പ്രകൃതിദത്ത കണ്ടീഷണറാണ്. ഇത് ജലാംശം നൽകാനും തലയോട്ടിയിൽ ഈർപ്പമുള്ളതാക്കാനും സഹായിക്കുന്നു.
കറ്റാർ വാഴയിൽ വിറ്റാമിനുകൾ എ, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ മൂന്ന് വിറ്റാമിനുകളും കോശങ്ങളുടെ വളർച്ചയ്ക്കും ആരോഗ്യകരമായ കോശ വളർച്ചയ്ക്കും തിളക്കമുള്ള മുടിക്കും കാരണമാകുന്നു. വിറ്റാമിൻ ബി 12, ഫോളിക് ആസിഡ് എന്നിവയും കറ്റാർവാഴ ജെല്ലിൽ അടങ്ങിയിട്ടുണ്ട്. ഈ രണ്ട് ഘടകങ്ങൾക്കും മുടി കൊഴിയുന്നത് തടയാൻ കഴിയും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.