കോഴിക്കോട്: അമ്പെയ്ത്ത് മത്സരത്തിന്റെ ആവേശത്തിൽ മാനാഞ്ചിറ മൈതാനം മുങ്ങി. ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായി അമ്പേയത്ത് മത്സരം സംഘടിപ്പിച്ചത്.
മത്സരത്തിൽ എരവട്ടൂർ പാറപ്പുറം ടീം ജേതാക്കളായി. കോർപറേഷൻ വിദ്യാഭ്യാസ-കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി.രേഖ മത്സരാർഥികളുമായി പരിചയപ്പെട്ടു. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് റോയി ജോൺ, അംഗം മൂസ ഹാജി, സാബിറ, തുടങ്ങിയവർ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.