ഭക്ഷണം തൊണ്ടയിൽ കുടുങ്ങി കോഴിക്കോട് എട്ട് വയസ്സുകാരന് ദാരുണാന്ത്യം. കോഴിക്കോട് പന്തീരാങ്കാവിലാണ് സംഭവം. പൂളേങ്കര മനു മന്ദിരത്തില്‍ മനുപ്രസാദിന്റെ മകന് അക്ഷിത് ആണ് മരിച്ചത്. കാച്ചിലാട് യുപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് അക്ഷിത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിന് ശേഷമാണ് കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.