താമരശ്ശേരി: വയോധികനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി കമ്മാളൻകുന്നത്ത് സ്വദേശി എം.രാമചന്ദ്രനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോടഞ്ചേരിയിൽ ആയുര്‍വേദ ഔഷധി ഷോപ്പ് നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കടയിൽ എത്തിയിരുന്നില്ല. ജീവനക്കാർ അന്വേഷിച്ച് എത്തിയപ്പോഴാണ് രക്തം ചർദ്ദിച്ച് വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് പൊലീസെത്തി തുടര്‍ നടപടികൾ സ്വീകരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.