കോഴിക്കോട്: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ ആക്രമിച്ച് സ്വർണമാല കവർന്നു. ഓമശ്ശേരി ടൗണിന് സമീപം താമസിക്കുന്ന ലളിതയുടെ മാലയാണ് മോഷണം പോയത്. വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം.
ലളിത ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഉടനെ അപരിചിതനായ ഒരാൾ വന്ന് വാതിലിൽ മുട്ടി. ജനലിനടുത്തേക്ക് വരാനാണ് ഇയാള് ആവശ്യപ്പെട്ടത്. എന്നാൽ ആരാണെന്ന് ചോദിക്കുന്നതിനിടെ വാതിൽ തള്ളിത്തുറന്ന് മോഷ്ടാവ് കടക്കുകയായിരുന്നു.
വയോധികയെ ആക്രമിച്ച് കീഴ്പ്പെടുത്തിയ ശേഷം മാല പൊട്ടിച്ച് ഇയാള് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതിയെ സൂചന ലഭിച്ചതായി അന്വേഷണത്തിന് നേതൃത്വം നൽകുന്ന കൊടുവള്ളി ഇൻസ്പെക്ടർ പി.ചന്ദ്രമോഹൻ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.