കൊണ്ടോട്ടി: കോഴിക്കോട്-പാലക്കാട് ഹൈവേയിൽ ബസിന് മുന്നിൽ വടിവാള്‍ വീശിയ സംഭവത്തിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. വലിയപറമ്പ് സ്വദേശി മലയിൽ ഷംസുദ്ദീൻ (27) ആണ് അറസ്റ്റിലായത്. ഇയാൾ ഉപയോഗിച്ച വടിവാളും കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച വൈകീട്ട് കോഴിക്കോട്ടുനിന്ന് മഞ്ചേരിയിലേക്കുള്ള സ്വകാര്യബസിന് മുന്നിലാണ് ഓട്ടോഡ്രൈവർ വടിവാള്‍ വീശിയത്. പുളിക്കലില്‍ ബസില്‍ നിന്ന് ആളിറങ്ങുന്നതിനിടെ പിറകില്‍ വന്ന ഓട്ടോഡ്രൈവർ അക്ഷമനായി ഹോണടിച്ചു. പ്രായമായ രണ്ടുപേർ ഇറങ്ങാൻ സമയമെടുത്തതിനാല്‍ ബസ് മാറ്റിക്കൊടുക്കാനായില്ല. ബസെടുത്തപ്പോള്‍ മുന്നില്‍ കയറിയ ഓട്ടോ ബസിനു തടസം സൃഷ്ടിക്കുംവിധമാണ് പോയത്. അതിനിടെ വടിവാള്‍ വീശിക്കാണിച്ചു. തലേക്കര മുതല്‍ എയർപോർട്ട് റോഡ് വരെ ഇതു തുടർന്നു. ബസ് ജീവനക്കാർ നല്കിയ പരാതിയിലാണ് അറസ്റ്റ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.