ദുബായ്: അൽഖൂസിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് സിഐഡി ചമഞ്ഞ് കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ അഞ്ച് പേർ ജയിലിൽ. സ്വദേശിയുടെ നേതൃത്വത്തിലുള്ള തട്ടിപ്പ് സംഘത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരുണ്ടെന്ന് പോലീസ് പറഞ്ഞു.
സിഐഡികളെന്ന് പരിചയപ്പെടുത്തിയ സംഘം സ്ഥാപനത്തിലെ രണ്ട് ജീവനക്കാരെ അറസ്റ്റ് ചെയ്യുകയാണെന്നും പറഞ്ഞു. പിന്നീട് പണപ്പെട്ടിയിലെ 80,000 ദിർഹം എടുത്തതായാണ് റിപ്പോർട്ട്. സ്ഥാപനത്തിലെ രണ്ട് ജീവനക്കാരെ കവർച്ച സംഘത്തിന്റെ വാഹനത്തിൽ കയറ്റി കുറച്ചുദൂരം കൊണ്ടുപോയ ശേഷം റോഡിൽ ഇറക്കിവിട്ടതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംഭവത്തെ തുടർന്ന് പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കളെ പിടികൂടിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.