കോഴിക്കോട്: കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. നരിക്കുനി പന്നിക്കോട്ടൂരിലാണ് മൃതദേഹം കണ്ടെത്തിയത്. പന്നിക്കോട്ടൂർ ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിയുടെ അടുത്തുള്ള പൂളയുള്ളതിൽ മുഹമ്മദിന്റെ വീട്ടിലെ കിണറിലാണ് പുരുഷന്റേ മൃതദേഹം ഇന്ന് രാവിലെയോടെയാണ് കണ്ടെത്തിയത്. ദുര്‍ഗന്ധത്തെ തുടര്‍ന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
പോലീസും നരിക്കുനി ഫയർഫോഴ്സിന്റെയും കൊടുവള്ളി പോലീസിന്റെയും നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ ബോഡി പുറത്തെടുത്തു. ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. ഇപ്പോൾ ഇൻക്യുസ്റ് നടപടികൾ നടന്ന് കൊണ്ടിരിക്കുന്നു. മൃതദേഹത്തിന്ന് ഏകദേശം 1/2 ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. വൻ ജനാവലിയാണ് സംഭവ സ്ഥലത്തു തടിച്ചു കൂടിയിരികുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.