കോഴിക്കോട്: ഇന്ത്യൻ റെയിൽവേ ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പുതിയ ട്രെയിൻ പ്രഖ്യാപിച്ചു.
കണ്ണൂരില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള ട്രെയിനാണ് കോഴിക്കോട് വരെ ദീർഘിപ്പിച്ചത്. ട്രെയിൻ നമ്ബർ 16511 കെ.എസ്.ആർ ബംഗളൂരു-കോഴിക്കോട് എക്സ്പ്രസ് രാത്രി 9.35ന് ബംഗളൂരുവില്‍ നിന്നും പുറപ്പെടും. പിറ്റേന്ന് രാവിലെ 10.55ന് ട്രെയിൻ കണ്ണൂരിലെത്തും. ഉച്ചക്ക് 12.40നാണ് ട്രെയിൻ കോഴിക്കോട് എത്തുക.
വൈകീട്ട് 3.30ന് ട്രെയിൻ ബംഗളൂരുവിലേക്ക് പുറപ്പെടും. അഞ്ച് മണിക്ക് കണ്ണൂരിലെത്തും. പിറ്റേന്ന് രാവിലെ 6.35നാകും ട്രെയിൻ കെ.എസ്.ആർ ബംഗളൂരുവിലെത്തുക. തലശ്ശേരി,വടകര,കൊയിലാണ്ടി തുടങ്ങിയ സ്ഥലങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പുണ്ടാകും
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.