കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ വീണ്ടും തിമിംഗലത്തിന്റെ ജഡം അടിഞ്ഞു. വെള്ളയില്‍ ഹാര്‍ബറിനു സമീപം പുലിമുട്ടിനോടു ചേര്‍ന്നാണ് ചൊവ്വാഴ്ച രാത്രി ഒമ്ബതോടെയാണ് ജഡം പൊങ്ങിയത്. ദുര്‍ഗന്ധം വമിച്ച് മാംസം അടര്‍ന്ന് ആന്തരികാവയവങ്ങള്‍ പുറത്തുവന്നനിലയിലാണ് ജഡം. രാത്രി തന്നെ വെള്ളയില്‍ പോലീസും തീരദേശ പോലീസും സ്ഥലത്തെത്തിയിരുന്നു. താമരശേരി റേഞ്ചിലുള്ള വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നടത്തിയശേഷം ജഡം മറവ് ചെയ്യും.
മൂന്നാഴ്ചകള്‍ക്കു മുമ്ബ് കോഴിക്കോട് സൗത്ത് ബീച്ചിലും അഴുകിയ നിലയില്‍ നീലത്തിമിംഗലത്തിന്റെ ജഡം അടിഞ്ഞിരുന്നു. തുടര്‍ച്ചയായി തിമിംഗലങ്ങള്‍ ചത്തുപൊങ്ങുന്നതിന്റെ കാരണങ്ങള്‍ സംബന്ധിച്ച് പഠനങ്ങള്‍ നടക്കവേയാണ് വീണ്ടും ജഡം അടിഞ്ഞത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.