നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി നൂപുർ ശർമയോട് രാജ്യത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട കോടതി ഉദയ്പൂർ സംഭവത്തിൽ നൂപുർ ശർമയെ കുറ്റപ്പെടുത്തി. കോടതിയുടെ പരിഗണനയിലുള്ള വിഷയം എന്തിനാണ് ടിവി ചാനലിൽ ചർച്ച ചെയ്തതെന്ന ചോദ്യത്തിന്, പരാമർശം പിൻവലിക്കാൻ വൈകിയതിനെയും സുപ്രീം കോടതി വിമർശിച്ചു. രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങൾക്കെല്ലാം ഉത്തരവാദി നൂപുർ ശർമ്മയാണെന്നും കോടതി കുറ്റപ്പെടുത്തി. അതെ സമയം അറസ്റ്റ് നടക്കാത്തത് നൂപുറിൻ്റെ സ്വാധീനം വ്യക്തമാക്കുന്നതാണെന്നും കോടതി കുറ്റപ്പെടുത്തി. തനിക്കെതിരായ കേസുകൾ ഒന്നിച്ച് ദില്ലിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുർ ശർമ്മ സുപ്രീംകോടതിയെ സമീപിച്ചപ്പോഴായിരുന്നു രൂക്ഷ വിമര്‍ശനം. വിവിധ സംസ്ഥാനങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലായിരുന്നു നൂപുർ ശർമ്മയുടെ ഹര്‍ജി. ജീവന് ഭീഷണിയുണ്ടെന്നും അതിനാല്‍ പല സംസ്ഥാനങ്ങളിലേക്ക് പോകാന്‍ കഴിയില്ലെന്നും കേസുകൾ ഒന്നിച്ച് ദില്ലി പൊലീസിന്റെ അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരണമെന്നുമാണ് നൂപുർ ശർമ്മ ആവശ്യപ്പെടുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.