കോഴിക്കോട്: ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജലാശയ വളപ്പ് മത്സ്യ കൃഷി കരിമീൻ കുഞ്ഞ് നിക്ഷേപത്തിന് തുടക്കം. കൊയിലാണ്ടി അണേലക്കടവ് ഭാഗത്ത് ആരംഭിച്ച മത്സ്യകൃഷിയുടെ ഉദ്ഘാടനം കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് കാനത്തില്‍ ജമീല എം.എല്‍.എ നിർവഹിച്ചു.
കൊയിലാണ്ടി നഗരസഭ ചെയർപേഴ്സണ്‍ സുധ കിഴക്കെപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. 2500 കരിമീൻ കുഞ്ഞുങ്ങളയാണ് വളപ്പ് മത്സ്യ കൃഷിയില്‍ നിക്ഷേപിച്ചത്. 1.75 ലക്ഷം യൂണിറ്റ് കോസ്റ്റ് വരുന്ന പദ്ധതിക്ക് 60 ശതമാനം വരെ സബ്സിഡി ലഭ്യമാകും. കൊയിലാണ്ടി വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റീ ചെയർപേഴ്സണ്‍ ഇന്ദിര, എം പ്രമോദ് എന്നിവർ പ്രസംഗിച്ചു. വി സുനീർ സ്വാഗതവും ആതിര നന്ദിയും പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.