ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വിവാഹചടങ്ങിനിടെ വധുവരന്മാര് തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ വിഷമെടുത്ത് കഴിച്ച വരന് മരിച്ചു. വരനൊപ്പം വിഷം കഴിച്ച വധു ഗുരുതരാവസ്ഥയില്‍ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും വരന് വഴിയില്‍ വച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.
വിവാഹ ചടങ്ങുകള്‍നടന്നു കൊണ്ടിരിക്കുന്നതിനിടെയാണ് തങ്ങള്‍ തമ്മിലുള്ള തര്‍ക്കം കാരണം വിഷം കഴിച്ചുവെന്ന വിവരം വരന് വധുവിനോട് പറഞ്ഞത്. വിവരമറിഞ്ഞ വധുവും മണ്ഡപത്തില്‍ വച്ച് തന്നെ വിഷം കഴിക്കുകയായിരുന്നു. ഇഷ്ടപ്പെട്ട ജോലി നേടി വിവാഹം ചെയ്യാമെന്ന യുവാവിന്റെ താല്പര്യം യുവതി പരിഗണിച്ചില്ലെന്നും കുറച്ച് കാലമായി ഉടന്‍ വിവാഹം നടത്തണമെന്നും പറഞ്ഞ് യുവതി മകനെ സമ്മര്‍ദ്ദത്തിലാക്കിയെന്നുമാണ് വരന്റെ കുടുംബാംഗങ്ങള്‍ പറയുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം വിവാഹം ചെയ്യാമെന്ന നിലപാട് യുവാവ് സ്വീകരിച്ചതോടെ യുവതി പൊലീസില്‍ പരാതി നല്‍കിയതായും വീട്ടുകാര്‍ വിശദമാക്കുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.