സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സ്വാഗത സംഘം രൂപീകരണ യോഗം ചേർന്നു. ജനുവരി 29, 30, 31 തിയതികളില്‍ വടകരയില്‍ നടക്കുന്ന സിപിഐ എം സമ്മേളനത്തിനായി സ്വാഗത സംഘം രൂപീകരിണം പി മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ ഇടതുപക്ഷത്തിന് തുടർഭരണം ലഭിക്കുകയും, ആ തുടർഭരണത്തിൻ്റെ മൂന്ന് കൊല്ലക്കാലത്തെ അനുഭവങ്ങളും പ്രവർത്തനങ്ങളും വിശകലനം ചെയ്യുന്ന സമ്മേളനമാണ് നടക്കാൻ പോകുന്നത്. അതാണ് ഈ സമ്മേളനത്തിൻ്റെ പ്രത്യേകതയെന്നും. വലതുപക്ഷ മാധ്യമങ്ങള്‍ നടത്തുന്ന നുണപ്രചാരണങ്ങള്‍ നടത്തുന്നു. പാർട്ടിയെ ശക്തിപ്പെടുത്തണമെന്നും പി മോഹനൻ മാസ്റ്റർ പറഞ്ഞു.
:
സമ്മേളത്തിന്റെ വിജയത്തിനായി 501സ്വാഗത സംഘം രൂപീകരിച്ചു. രക്ഷാധികാരികളായി സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക, കെ പി കുഞ്ഞമ്മത് കുട്ടി എംഎല്‍എ. യും ഭാരവാഹികളായി കെ പി ബിന്ദു ( ചെയർ പേഴ്സണ്‍), പി കെ ദിവാകരൻ, രമേശൻ പാലേരി, ഡോ. തുളസീദാസ്, പി എം ലീന, പി കെ കൃഷ്ണദാസ്, എം നാരായണൻ, ആർ ഗോപാലൻ (വൈസ് ചെയർമാൻമാർ), സി ഭാസ്കരൻ (കണ്‍വീനർ), കെ പുഷ്പജ, ടി പി ബിനീഷ്, പി കെ ശശി, ടി സി രമേശൻ, ആർ ബാലറാം, കെ കെ ബിജുള, ടി കെ അഷറഫ്, പി പി ചന്ദ്രശേഖരൻ, കെ പി ഗിരിജ (ജോ. കണ്‍വീനർമാർ), ടി പി ഗോപാലൻ (ട്രഷറർ).
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.