ഓമശേരി: വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി സഹായ അഭ്യർത്ഥന നടത്തി തട്ടിപ്പിന് ശ്രമം. ഓമശ്ശേരി ടി.സി. മുഹമ്മദ് സലീമിന്റെ പേരിലാണ് വ്യാജ അക്കൗണ്ട് നിര്‍മിച്ച് അജ്ഞാതര്‍ സഹായാഭ്യര്‍ഥന നടത്തിയത്. സുഹൃത്ത് വിളിച്ച് അന്വേഷിച്ചതിനെ തുടര്‍ന്നാണ് തെന്റ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ വിവരം സലീം അറിയുന്നത്. തുടർന്ന് സൈബർ സെല്ലിൽ പരാതി നൽകി. വ്യാജ അക്കൗണ്ട് തിരിച്ചറിയാൻ സലിം സുഹൃത്തുക്കളോട് അഭ്യർത്ഥിച്ചു. സമീപകാലത്ത് ഇത്തരം തട്ടിപ്പുകളെക്കുറിച്ച് നിരവധി പരാതികൾ ഉയർന്നിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.