രാമനാട്ടുകര: ജ്വല്ലറിയുടെ ചുമർ തുരന്ന് മോഷണത്തിന് ശ്രമിച്ച പ്രതി പിടിയിൽ. മധ്യപ്രദേശിലെ രേവ ജില്ലയിൽ നിന്നുള്ള നെക്മണി സിംഗ് പട്ടേലിനെ (27) ആണ് പൊലീസ് പിടിയിലായത്. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.
ദുബായ് ഗോൾഡ് ജ്വല്ലറിയുടെ പടിഞ്ഞാറുഭാഗത്തെ ഭിത്തിയിൽ തറനിരപ്പിൽ നിന്ന് ഒരു മീറ്ററോളം ഉയരത്തില്‍ പിക്കാക്സ് ഉപയോഗിച്ച് തുരന്നാണ് മോഷ്ടാവ് അകത്തുകടന്നത്. അലാറം മുഴങ്ങിയ ഉടൻ സെക്യൂരിറ്റി ജീവനക്കാരൻ ശങ്കരൻ ജ്വല്ലറിക്ക് സമീപം താമസിക്കുന്ന മറ്റ് ജീവനക്കാരെയും ഉടമയെയും വിവരമറിയിച്ചു. ജീവനക്കാർ ഉൾപ്പെടെയുള്ളവർ നടത്തിയ പരിശോധനയിൽ കെട്ടിടത്തിൻ്റെ പടിഞ്ഞാറെ ഭിത്തി തുരന്നതായി കണ്ടെത്തി. എന്നാൽ, ഈ സമയം ജ്വല്ലറിയുടെ ഉള്ളിൽ നിൽക്കുകയായിരുന്ന മോഷ്ടാവ് അവരുടെ കണ്ണ് വെട്ടിച്ച് അകത്ത് കടക്കാൻ തുരന്ന കുഴിയിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.
മോഷണശ്രമം നടന്ന രാമനാട്ടുകര ദുബായി ഗോള്ഡിലെത്തിയ പൊലീസ് ഡെപ്യൂട്ടി കമീഷണർ അനൂജ് പലിവാല്‍, അസി. കമീഷണർ സാജു എബ്രഹാം എന്നിവർ ജീവനക്കാർ പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. ചുമര് തുരക്കാൻ ഉപയോഗിച്ച പിക്കാസ് സംഭവസ്ഥലത്ത് കണ്ടെത്തിയിട്ടുണ്ട്. സാധാരണപോലെ ഞായറാഴ്ച രാത്രി എട്ടിന് ജ്വല്ലറി അടച്ചുപോയതാണെന്ന് ദുബായ് ഗോള്‍ഡ് ഡയറക്ടർ അബ്ദുല്‍ അസീസ് അല്ലിപ്ര പറഞ്ഞു. പൊലീസ് ഡെപ്യൂട്ടി കമീഷണർ അനൂജ് പലിവാല്‍, അസി. കമീഷണർ സാജു എബ്രഹാം, എസ്.ഐമാരായ ആർ.എസ്. വിനയൻ, എസ്. അനൂപ് എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വോഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവു ശേഖരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.