മാവൂർ: മാവൂരിൽ കണ്ണിപറമ്പ് റോഡിൽ പള്ളിയോളിൽ കാർ വെള്ളക്കെട്ടുള്ള പ്രദേശത്തേക്ക് മറിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 1:30 ഓടെയാണ് അപകടം. കണ്ണിപറമ്പിലേക്ക് പോകുകയായിരുന്ന കാർ പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ വെള്ളക്കെട്ടുള്ള വയലിലേക്ക് മറിയുകയായിരുന്നു.
അപകടസമയത്ത് ഡ്രൈവർ കാറിലുണ്ടായിരുന്നുവെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കനത്ത മഴയെത്തുടർന്ന് വയലിൽ വെള്ളം കയറിയ അവസ്ഥയിലായിരുന്നു. ഡ്രൈവറെ പുറത്തെടുക്കാൻ പ്രദേശത്തെ ആളുകൾ ഓടിയെത്തി രക്ഷപ്പെടുത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










