കോഴിക്കോട് : ഡ്രൈവർ പള്ളിയിൽ നമസ്കരിക്കാൻ പോയപ്പോൾ പട്ടാപ്പകൽ ഓട്ടോറിക്ഷ മോഷ്ടിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍. കോഴിക്കോട് പുതിയപാലത്താണ് സംഭവം. പയ്യാനക്കൽ സ്വദേശി ഹനീഫയുടെ ഓട്ടോറിക്ഷയാണ് ഉത്തർപ്രദേശ് സ്വദേശി രാഹുൽ കുമാർ മോഷ്ടിച്ചത്.
പുതിയപാലം പള്ളിക്ക് മുന്നിൽ ഓട്ടോറിക്ഷ നിർത്തി ഹനീഫ പ്രാർഥിക്കാൻ പള്ളിയിൽ കയറിയപ്പോൾ രാഹുൽകുമാർ വാഹനവുമായി കടന്നുകളഞ്ഞു. തുടർന്ന് കോഴിക്കോട് നഗരത്തില്‍ സുഹൃത്തുക്കളുമായി ഏറെനേരം നഗരം ചുറ്റി. പിന്നീട് വാഹനം റോഡരികിൽ ഉപേക്ഷിച്ച് മുങ്ങി.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഓട്ടോറിക്ഷ കണ്ടപ്പോൾ അത് എടുത്ത് ഓടിക്കാൻ തോന്നിയെന്ന് പ്രതി പോലീസിന് മൊഴി നൽകി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.