കോഴിക്കോട്: ഓട്ടോറിക്ഷ മതിലിലിടിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഓട്ടോ ഡ്രൈവർ മരിച്ചു. മാവൂർ പാറമ്മൽ പാലശ്ശേരി അബ്ദുല്ലത്തീഫ് (50) ആണ് മരിച്ചത്.
മാവൂർ സൗത്ത് അരയങ്കോട് വെച്ച് ഇന്നലെ വൈകിട്ട് നാലോടെയാണ് ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ടത്. യാത്രക്കാരെ ഇറക്കി മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിക്കുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ അബ്ദുല്ലത്തീഫിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് പുലർച്ചെ മരിക്കുകയായിരുന്നു. പരേതനായ അബുവിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ: ഹസീന. മക്കൾ: ആദിൽ (സൗദി), അമൽ, ആസിഫ്, ബിലാൽ. സഹോദരങ്ങൾ: ശരീഫ്, റസിയ, ആലിക്കുട്ടി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.