മുക്കം: ഇരുവഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് മരണത്തോട് മല്ലിടുന്ന വീട്ടമ്മയെ രക്ഷിക്കാൻ മുൻകൈയെടുത്ത ഓട്ടോറിക്ഷാ ഡ്രൈവർ തോട്ടത്തിൻ കടവിൽ ദിലീപിനെ സിപിഐ ആദരിച്ചു.
കുളിക്കുന്നതിനിടെ പുഴയില്‍ വീണ 74 വയസ്സുകാരി മരക്കാട്ടു പുറത്തുള്ള മാധവി എന്ന വീട്ടമ്മ മൂന്നുകിലോമീറ്ററോളം ഒഴുകിപ്പോവുകയായിരുന്നു. സ്ത്രീ ഒഴുകിപ്പോകുന്നത് അഗസ്ത്യമുഴി പാലത്തിലൂടെ വരികയായിരുന്ന ഓട്ടോഡ്രൈവർ ദിലീപ് യാദൃശ്ചികമായി കണ്ടതിനെ തുടർന്ന് അഗ്നിരക്ഷാ സേനയെയും നാട്ടുകാരെയും വിവരമറിയിച്ച് പുഴയിലിറങ്ങി വീട്ടമ്മയെ രക്ഷപ്പെടുത്താൻ മുൻകയ്യെടുക്കുകയായിരുന്നു.
ദിലീപ് ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരെ അഗ്നിശമനസേന കഴിഞ്ഞ ദിവസം ആദരിച്ചിരുന്നു. സി.പി.ഐ തോട്ടത്തിൻകടവ് ബ്രാഞ്ച് സംഘടിപ്പിച്ച ചടങ്ങില്‍ സെക്രട്ടറി സി.സി.ബാലൻ ഉപഹാരം കൈമാറി. രഘുപ്രസാദ്, പുഷ്പരാജൻ എന്നിവർ പ്രസംഗിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.