കൂളിമാട്: കൂളിമാട് പാലത്തിന് സമീപം കളഞ്ഞു പോയ വൻ തുകയും വിലപ്പെട്ട രേഖകളും അടങ്ങിയ പഴ്സ് ഉടമയ്ക്ക് തിരികെ നൽകി മാവൂരിലെ ഗുഡ്സ് ഡ്രൈവർ അബ്ദുൾ അസീസ് മാതൃകയായി.
ഇന്നാണ് സംഭവം. പഴ്സ് കിട്ടിയയുടൻ അത് അബ്ദുക്കാൻ്റെ കൂളിമാടിലെ ഹോട്ടലിൽ ഏൽപ്പിച്ചു. തുടർന്ന് ഹോട്ടലുടമ ടി.വി.മുഹമ്മദ് ഷാഫി വാലറ്റിൽ കണ്ട വിലാസത്തിൽ ഉടമയുമായി ബന്ധപ്പെടുകയും ഇരുവരെയും വിളിച്ച് പഴ്സ് കൈമാറുകയും ചെയ്തു.
കരുവാങ്കല്ല് സ്വദേശി സിറാജുദ്ദീൻ്റെതാണ് പഴ്സ്. മാവൂർ കണിയാത്ത് സ്വദേശിയാണ് അബ്ദുൾ അസീസ്. അസീസിൻ്റെ സത്യസന്ധതയെ നാട്ടുകാർ അഭിനന്ദിച്ചു. മജീദ് കൂളിമാട്, എ. ഫൈസൽ, ടി. വി. മുഹമ്മദ് ഷാഫി എന്നിവർ കൈമാറ്റ ചടങ്ങിൽ സംബന്ധിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.