ബാലഗോകുലം വിവാദത്തിലായ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിനെ സി.പി.എം തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. മേയറെ പരസ്യമായി തള്ളിപ്പറഞ്ഞ് സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്തെത്തിയതിന് പിന്നാലെയാണ് വിളിപ്പിച്ചത് . നേതൃത്വവുമായുള്ള കൂടിക്കാഴ്ച എന്ന നിലയ്ക്ക് മേയറേയും വിളിപ്പിച്ചത്. ബീന ഫിലിപ്പ് ബാലഗോകുലം മാതൃസംഗമത്തില്‍ പങ്കെടുക്കുകയും ഉത്തരേന്ത്യയിലെ ശിശുപരിപാലനമാണ് മികച്ചതെന്നും പറഞ്ഞിരുന്നു. ഇത് വലിയ വിവാദത്തിനാണ് വഴിവെച്ചത്. പാര്‍ട്ടി തന്നോട് ബാലഗോകുലം പരിപാടിയില്‍ പങ്കെടുക്കരുതെന്ന് കര്‍ശനമായി പറഞ്ഞില്ലെന്ന് പറഞ്ഞ് ന്യായീകരിച്ചെങ്കിലും മേയറെ പരസ്യമായി തള്ളി നേതൃത്വമെത്തുകയായിരുന്നു.അതെ സമയം മേയറെ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നടക്കമുള്ള ആവശ്യം സി.പി.എം സൈബറിടങ്ങളിലടക്കം ശക്തമായി ഉയരുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള കടുത്ത നടപടിയിലേക്ക് പാര്‍ട്ടി പോകില്ലെന്നാണ് അറിയുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.