ബാലുശ്ശേരി: മഞ്ഞപുഴ, രാമന്‍പുഴ സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെയും എം.എല്‍.എയുടെയും നേതൃത്വത്തില്‍ കൃഷിഭവന്റെ സഹായത്തോടെ മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലുമായി ഓണക്കാലത്തേക്കായി ചെണ്ടുമല്ലി കൃഷി വ്യാപിപ്പിക്കാന്‍ തയ്ായറെടുക്കുകയാണ്.
പദ്ധതിയുടെ മണ്ഡല തല ഉദ്ഘാടനം ബാലുശ്ശേരി പഞ്ചായത്തിലെ വാര്‍ഡ് മൂന്നില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപ ലേഖ കൊമ്ബിലാട് അധ്യക്ഷയായി. കൃഷി ഓഫീസര്‍ ശുഭശ്രീ സ്വാഗതം പറഞ്ഞു. പദ്ധതി വിശദീകരണം ഹരിത കേരളം മിഷന് ജില്ലാ കോഓര്‍ഡിനേറ്റര്‍ പി.ടി. പ്രസാദ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മുഹമ്മദ് ഫൈസല്‍ എന്നിവര്‍ നടത്തി. മണ്ഡലം കോഓര്‍ഡിനേറ്റര്‍ പി.കെ. ബാലകൃഷ്ണന്, വാര്‍ഡ് മെമ്ബര്‍മാരായ പി.എന്‍. അശോകന്, എ. ശിഖ, ഇ. വിജേഷ് എന്നിവര്‍ ആശംസ അറിയിച്ചു സംസാരിച്ചു.
കൃഷി ഉദ്യോഗസ്ഥരായ ജയരാജന്, സിന്ധു ഹരിത കേരളം മിഷന് ആര്.പി. കൃഷ്ണപ്രിയ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ബാലുശ്ശേരി പഞ്ചായത്തിലെ മികച്ച കര്ഷകന് ആയ ജനാര്ദ്ദനന് പൂളപ്പറമ്ബിലിന്റെ അര ഏക്കര്‍ കൃഷി ഇടത്തിലാണ് ചെണ്ടുമല്ലി കൃഷി ആരംഭിക്കുന്നത്. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബാലുശ്ശേരി കൃഷി ഭവനാണ് ഇതിനുവേണ്ട പിന്തുണ സഹായം നല്‍കിയത്. മണ്ഡലത്തില്‍ ആറു ഹെക്ടര്‍ ഓളം പ്രദേശത്താണ് ചെണ്ടുമല്ലിക്കൃഷി ഒരുങ്ങുന്നത്. മഞ്ഞപുഴ-രാമന്‍പുഴ സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം ആരംഭിക്കുന്ന കാര്‍ഷിക മേഖലയിലെ ക്യാമ്ബയിനുകളുടെ തുടക്കമാണ് ചെണ്ടുമല്ലി കൃഷി വ്യാപനം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.