ദിവസവും ബാർലി വെള്ളം കുടിക്കുന്നതിന്റെ പ്രയോജനങ്ങൾ ചെറുതല്ല. കൊളസ്ട്രോൾ മുതൽ പ്രമേഹം വരെ നിയന്ത്രിക്കാനുള്ള കഴിവ് ബാർലിക്ക് ഉണ്ട്. ധാന്യങ്ങളിൽ ഒന്നാണ് ബാർലി. ഓട്സിൽ കാണപ്പെടുന്ന ബീറ്റ ഗ്ലൂക്കൻ ബാർലിയിൽ അടങ്ങിയിട്ടുണ്ട്. നാരുകളാൽ സമ്പുഷ്ടമായ ബാർലി ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു. ബാർലി വെള്ളം കുടിക്കുന്നതിന്റെ മറ്റ് ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അറിയാം….
ഒന്ന്…
ദഹനക്കേട്, മലബന്ധം എന്നിവ തടയുന്നതിനൊപ്പം കാൻസർ പോലുള്ള രോഗങ്ങളിൽ നിന്നും സംരക്ഷിക്കാനും ബാർലിക്ക് കഴിയും. ഇന്‍സോല്യുബിള്‍ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ കൊളസ്ട്രോളിനുള്ള നല്ലൊരു പരിഹാരമാണിത്.
രണ്ട്…
മൂത്രനാളിയിലെ അണുബാധയ്ക്കുള്ള നല്ലൊരു പരിഹാരമാണ് ബാർലി വെള്ളം. ഇത് ഈ അസുഖം മാറ്റുകയും അതുമൂലമുണ്ടാകുന്ന അസ്വസ്ഥത മാറ്റുകയും ചെയ്യുന്നു. മൂത്രതടസ്സം, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്കും നല്ലൊരു പരിഹാരമാണ് ബാർലി.
മൂന്ന്…
ഇന്‍സോല്യുബിള്‍ നാരുകൾ കൂടുതലുള്ള ബാർലി വെള്ളം കുടിക്കുന്നത് ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകുന്ന ചീത്ത കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കും.
നാല്…
പ്രമേഹരോഗികൾ ബാർലി വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.