കോഴിക്കോട് : കുന്ദമംഗലം കോളജിൽ കൗണ്ടിങിനിടെ ബാലറ്റ് പേപ്പർ നശിപ്പിച്ച സംഭവത്തിൽ എംഎസ്എഫ്- കെഎസ് യു പ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചു. എംഎസ്എഫ്- കെ എസ് യു സ്ഥാനാർഥികളെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.
അതെ സമയം ഇംഗ്ലീഷ്, പിജി മാത്തമാറ്റിക്സ് ഡിപ്പാർട്ട്മെന്റുകളിൽ റീ പോളിങ് നടത്താൻ നിർദേശിക്കണം. 90 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ തോൽവി ഭയന്ന് എസ്എഫ്ഐ സംഘർഷം അഴിച്ചുവിട്ടുവെന്നും ബാലറ്റ് പേപ്പർ നശിപ്പിച്ചെന്നും ഹർജിയിൽ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.