അമൃത്സര്‍ : പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വച്ചതിന് പിന്നാലെ പി.സി.സി അദ്ധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദുവിനെതിരെ ആഞ്ഞടിച്ച് അമരീന്ദര്‍ സിംഗ്. സിദ്ദു മുഖ്യമന്ത്രിയാകുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അമരീന്ദര്‍ പറഞ്ഞു.
സിദ്ദു മുഖ്യമന്ത്രി പദത്തിലേക്ക് വരുന്നത് രാജ്യത്തിന്റെ നന്മയുടെ പേരില്‍ താന്‍ എതിര്‍ക്കുമെന്ന് അമരീന്ദര്‍ സിംഗ് വ്യക്തമാക്കി. സിദ്ദുവിന് പാക് ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സിദ്ദുവിന്റെ സുഹൃത്താണെന്നും പാക് സൈനിക തലവന്‍ ജെന്‍ ഖാമര്‍ ജാവേദ് ബജ്വയുമായി സിദ്ദുവിന് ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിദ്ദു പഞ്ചാബ് മുഖ്യമന്ത്രിയാകുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അമരീന്ദര്‍ ആരോപിച്ചു.
അതേസമയം കോണ്‍ഗ്രസ് താല്‍ക്കാലിക അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ ആഗ്രഹമില്ലെന്ന് അറിയിച്ച ശേഷമാണ് അമരീന്ദര്‍ രാജി നല്‍കിയത്. സമയമാകുമ്ബോള്‍ ഭാവി പരിപാടികള്‍ അറിയിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി തന്നോടൊപ്പം നില്‍ക്കുന്ന അനുകൂലികളോട് ആലോചിച്ചാകും ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കുക. നിലവില്‍ താന്‍ കോണ്‍ഗ്രസ് അംഗമാണെന്നും അമരീന്ദര്‍ സിംഗ് വ്യക്തമാക്കി.
കോണ്‍ഗ്രസ് ഹൈക്കമാന്റിന് വിശ്വാസമുളളവര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന് അമരീന്ദര്‍ സിംഗ് പ്രതികരിച്ചു. കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ നവ്ജോത് സിംഗ് സിദ്ദുവുമായുളള ദീര്‍ഘകാലമായുളള തര്‍ക്കമാണ്ക്യാപ്‌റ്റന്‍ അമരീന്ദര്‍ സിംഗിന്റെ രാജിയില്‍ കലാശിച്ചത്.
അതേസമയം കോണ്‍ഗ്രസ് പഞ്ചാബ് മുന്‍ അദ്ധ്യക്ഷന്‍ സുനില്‍ ജഘര്‍, സിദ്ദു എന്നിവരെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കുന്നതെന്നാണ് സൂചന. ഇതില്‍ അനുഭവ സമ്ബത്ത് കൂടിയ സുനില്‍ ജഘര്‍ തന്നെയാകും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദ്യ പരിഗണനയില്‍ വരുന്ന പേര്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.