ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ധാന്യമാണ് ഓട്സ്. ഫൈബർ ബീറ്റാ-ഗ്ലൂക്കൻ ഉൾപ്പെടെയുള്ള കാർബോഹൈഡ്രേറ്റുകളുടെയും നാരുകളുടെയും ഉറവിടമാണ് ഓട്സ്. അവശ്യ അമിനോ ആസിഡുകൾ ഓട്സിൽ അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായകമാണ്.
ഓട്സ് പതിവായി കഴിക്കുന്നത് ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. പ്രകൃതിദത്ത ആന്റിഓക്സിഡേറ്റീവ് എന്നതിനപ്പുറം ഇതിൽ മഗ്നീഷ്യം, വിറ്റാമിൻ ബി 1, ബി 5, അയൺ, സിങ്ക്, കോപ്പർ തുടങ്ങിയ പോഷകങ്ങളും ധാരാളമുണ്ട്. ഓട്സ് പതിവായി കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഓട്സിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. എൽഡിഎൽ കൊളസ്ട്രോൾ ധമനികളിൽ വീക്കം ഉണ്ടാക്കുന്നു. ടിഷ്യൂകൾക്ക് കേടുപാടുകൾ വരുത്തുന്നു. മറ്റൊന്ന്, ഹൃദയാഘാതത്തിനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. ഓട്സിൽ കലോറി കുറവാണ്. അത് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഓട്സിലെ ബീറ്റാ-ഗ്ലൂക്കൻ വിശപ്പ് കുറയ്ക്കുന്നതിന് ഫലപ്രദമാണ്.
ഒരു കപ്പ് വേവിച്ച ഓട്സിൽ ഏകദേശം 30 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഓട്സിൽ നാരുകളും പോഷകങ്ങളും കൂടുതലാണ്. പക്ഷേ പൂരിതവും ട്രാൻസ് ഫാറ്റും പഞ്ചസാരയും കുറവാണ്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും.
ഒരാളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ഏറ്റവും മികച്ചതാണ് ഓട്സ്. ദിവസവും ഓട്സ് കഴിക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തിക്കൊണ്ട് ശരീരത്തിനാവശ്യമായ ഗുണങ്ങൾ നൽകുന്നു. ഓട്സ് പതിവായി കഴിക്കുകയാണെങ്കിൽ ബ്രസ്റ്റ് കാൻസർ, പ്രോസ്റ്റേറ്റ് ക്യാൻസർ എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.