ചെറുപ്പത്തിൽ ചീര കഴിച്ചാല്‍ പോപ്പേയെപ്പോലെ ശക്തനാകുമെന്ന് അമ്മ പറഞ്ഞത് ഓർക്കുന്നുണ്ടോ?
ചീരയുടെ ഗുണങ്ങളെക്കുറിച്ച് കേൾക്കാത്തവർ ചുരുക്കമായിരിക്കും. പലതരം ചീരകൾ ലഭ്യമാണ്. അതിൽ
പോഷകങ്ങളും ഔഷധഗുണങ്ങളും കൊണ്ട് സമ്പന്നമാണ് പാലക് ചീര. വിറ്റാമിൻ എ, സി, കെ, ഇരുമ്പ് എന്നിവയുടെ നല്ല ഉറവിടമാണത്. ആൻ്റിഓക്‌സിഡൻ്റുകൾ, ധാതുക്കൾ, പ്രോട്ടീൻ, ഫൈബർ, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, ഫോളേറ്റ് എന്നിവയാൽ സമ്പന്നമാണ് പാലക് ചീര.
പാലക് ചീര ദിവസവും കഴിക്കുന്നതിൻ്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ഒന്ന്…
വിറ്റാമിൻ എ, സി, കെ എന്നിവയാൽ സമ്പന്നമായ പാലക് ചീര പതിവായി കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.
രണ്ട്…
ചീരയിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ വിളർച്ച കുറയ്ക്കാൻ അവ സഹായിക്കുന്നു.
മൂന്ന്…
കാൽസ്യം, വിറ്റാമിൻ കെ, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമായ ചീര എല്ലുകളുടെയും പല്ലുകളുടെയും ബലം നിലനിർത്താൻ സഹായിക്കുന്നു.
നാല്…
ആൻ്റിഓക്‌സിഡൻ്റുകളാലും വിറ്റാമിനുകളാലും സമ്പുഷ്ടമായതിനാൽ പാലക് ചീര പതിവായി കഴിക്കുന്നത് കണ്ണിൻ്റെ ആരോഗ്യത്തിന് നല്ലതാണ്.
അഞ്ച്…
ദഹനം മെച്ചപ്പെടുത്താനും പാലക് ചീര നല്ലതാണ്. ഇതിലെ നാരിൻ്റെ അംശം ദഹനത്തിന് ഏറെ ഗുണം ചെയ്യും.
ആറ്…
പൊട്ടാസ്യം ധാരാളം അടങ്ങിയ പാലക് ചീര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
ഏഴ്…
ആൻറി ഓക്സിഡൻറുകളും നാരുകളും അടങ്ങിയ പാലക് ചീര പ്രമേഹരോഗികൾക്കും ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ചീരയ്ക്കും കുറഞ്ഞ ഗ്ലൈസെമിക് സൂചികയുണ്ട്.
എട്ട്…
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒരു ഭക്ഷണമാണ് പാലക് ചീര. ഒരു കപ്പ് ചീരയിൽ ധാരാളം നാരുകളും വെള്ളവും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കൂടുന്നത് തടയുകയും ചെയ്യും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധൻ്റെയോ പോഷകാഹാര വിദഗ്ധൻ്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമം മാറ്റുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.