ഉരുളക്കിഴങ്ങ് ഒരു വൈവിധ്യമാർന്ന പച്ചക്കറിയാണ്. ഉരുളക്കിഴങ്ങ് കൊണ്ട് നിരവധി വിഭവങ്ങളാണ് നാം തയ്യാറാക്കാറുള്ളത്. പാൻകേക്കുകൾ മുതൽ ബ്രെഡ് റോളുകൾ വരെ, മിക്ക വിഭവങ്ങളിലും ഉരുളക്കിഴങ്ങ് പ്രധാന പച്ചക്കറിയായി. ഉരുളക്കിഴങ്ങ് അവയുടെ പോഷകമൂല്യത്തിനും പേരുകേട്ടതാണ്.
ഉരുളക്കിഴങ്ങിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു. ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമായ പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണക്രമം ഹൃദ്രോഗത്തിനും ക്യാൻസറിനും ഉള്ള സാധ്യത കുറയ്ക്കുന്നു. പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ മികച്ച ഉറവിടമാണ് ഉരുളക്കിഴങ്ങ് . നിങ്ങളുടെ ഭക്ഷണത്തിൽ ആവശ്യത്തിന് പൊട്ടാസ്യം ഇല്ലെങ്കിൽ,ശരീരം അധിക സോഡിയം നിലനിർത്തുന്നു, കൂടാതെ സോഡിയം അമിതമായാൽ നിങ്ങളുടെ രക്തസമ്മർദ്ദം ഉയർത്തുന്നു. പൊട്ടാസ്യം അടങ്ങിയ ഭക്ഷണക്രമം രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയത്തെ സംരക്ഷിക്കാനും ഹൃദയാഘാത സാധ്യത കുറയ്ക്കാനും സഹായിക്കും.
ശരീരഭാരം വർധിപ്പിക്കാനും കലോറി വർധിപ്പിക്കാനും ആഗ്രഹിക്കുന്ന ആളുകൾക്ക് ഉരുളക്കിഴങ്ങ് സഹായിക്കും. പ്രത്യേകിച്ച് ബോഡി മാസ് ഇൻഡക്സ് എല്ലുകളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ഇതിലടങ്ങിയിരിക്കുന്ന ഫോസ്ഫറസ്, അയൺ , മഗ്നീഷ്യം, കാൽസ്യം, സിങ്ക് എന്നിവ സഹായിക്കും . രക്തത്തിലടിഞ്ഞ് കൂടുന്ന കൊഴുപ്പു നീക്കം ചെയ്ത് കൊളസ്ട്രോൾ കുറയ്ക്കാനും ഉരുളക്കിഴങ്ങ് സഹായകമാണ്. വൈറ്റമിൻ സി, ബി6, പൊട്ടാസ്യം, നിയാസിൻ, ഫൈബർ എന്നിവയാൽ സമൃദ്ധമാണിത്. കൂടാതെ നിരവധി പ്രോട്ടീനുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. രക്തസമ്മർദം നിയന്ത്രിക്കാൻ ഉരുളക്കിഴങ്ങ് മികച്ചതാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.