കോഴിക്കോട്: കോവിഡിന്റെ ബിഎഫ്.7 വകഭേദം രാജ്യത്തു സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് ജനുവരി മൂന്നു മുതല്‍ നടക്കേണ്ട സംസ്ഥാന സ്കൂള്‍ കലോത്സവ നടത്തിപ്പിലും ആശങ്ക.
ജനുവരി മൂന്ന് മുതല്‍ ഏഴ് വരെയാണ് സ്കൂള്‍ കലാമേള നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുകയും ചെയ്തു. ഇതിനിടെയാണ് രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിക്കുന്നതും സംസ്ഥാനത്തടക്കം ജാഗ്രതാ നിര്‍ദേശം വരുന്നതും. കഴിഞ്ഞ രണ്ടു വര്‍ഷമായി കോവിഡ് മൂലം മുടങ്ങിക്കിടന്ന സ്കൂള്‍ യുവജനോത്സവമാണ് ഇത്തവണ ആവേശത്തോടെ നടത്താന്‍ തീരുമാനിച്ചത്. നിലവില്‍ പുതിയ ഉത്തരവൊന്നും വരാത്ത സ്ഥിതിക്ക് കലോത്സവ നടത്തിപ്പുമായി മുന്നോട്ട് പോകാനാണ് സംഘാടക സമിതി തീരുമാനം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.