മലപ്പുറം: തിരുവാലി ചെല്ലത്ത് നിന്ന് 30 കിലോ കഞ്ചാവ് കാളികാവ് എക്സൈസ് സംഘം പിടികൂടി. മാഞ്ചേരി പുല്ലൂർ സ്വദേശി സൽമാനുൽ ഫാരിസിനെ (36) യാണ് എക്സൈസ് ഇൻസ്പെക്ടർ ടി.ഷിജുമോനും സംഘവും അറസ്റ്റ് ചെയ്ത്. അന്യസംസ്ഥാനങ്ങളിൽനിന്നെത്തുന്ന ലോറിയിൽ കൊണ്ടുവന്നതായാണ് ഉറവിടത്തെക്കുറിച്ച് ഇയാൾ നൽകിയ മൊഴി. സൽമാനുൽ ഫാരിസ് മുമ്പ് കഞ്ചാവ് കടത്തിയതിന് അറസ്റ്റിലായിട്ടുണ്ട്. എൻഡിപിഎസ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
തൃശൂർ ഇന്റലിജൻസ് വിഭാഗം ഇൻസ്പെക്ടർ മനോജ്കുമാർ, പ്രിവന്റീവ് ഓഫീസർമാരായ അശോക് പി, റെജി തോമസ് സിവിൽ എക്സൈസ് ഓഫീസർമാരായ സഫീറലി പി, സുനിൽകുമാർ ടി, ആബിദ് കെ, മുഹമ്മദ് ശരീഫ്, ലിജിൻ വി, മുഹമ്മദ് അഫ്സൽ, സുനീർ ടി, ഷബീറലി പി, നിമിഷ എ.കെ, സജിത പി, ഡ്രൈവർ സവാദ് നാലകത്ത് എന്നിവരടങ്ങുന്ന സംഘത്തിന്റെ ശ്രമഫലമായാണ് പ്രതിയെ പിടികൂടിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.