കർണാടകയിൽ പെണ്‍വാണിഭ റാക്കറ്റ് പിടിയിൽ. ഇവരുടെ കെണിയിലായ 12 പെൺകുട്ടികളെ ചിത്രദുർഗ പൊലീസ് രക്ഷപ്പെടുത്തി. തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നാണ് പെൺകുട്ടികളെ രക്ഷപ്പെടുത്തിയത്. ഹോട്ടൽ നടത്തിപ്പുകാരിയായ സ്ത്രീ ഉൾപ്പെടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചിത്രദുര്‍ഗയിലെ പ്രജ്വാല് എന്ന ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചിരുന്നത്. ആവശ്യക്കാരെ കയറ്റിവിടാൻ സംഘം ടോയ്ലറ്റിന്റെ പിൻഭാഗത്ത് പ്രത്യേക വാതിൽ സ്ഥാപിച്ചിരുന്നതായും പോലീസ് കണ്ടെത്തി. പ്രത്യേകം തയ്യാറാക്കിയ വാതിലും കുളിമുറിയുടെ ഭിത്തിയും ഒരേ നിറത്തിൽ ടൈൽ പതിച്ചു . ഒരു വ്യക്തിക്ക് നുഴഞ്ഞു കയറാൻ കഴിയുന്നതായിരുന്നു അറ. പെട്ടെന്ന് കണ്ടെത്താനാകാത്ത തരത്തിലാണ് വാതിൽ ഒരുക്കിയത് . അതെ സമയം പെൺകുട്ടികളെ പുറത്തിറങ്ങാൻ അനുവദിച്ചിരുന്നില്ല . രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കർണാടക പൊലീസ് നടത്തിയ പരിശോധനയിലാണ് ശൗചാലയത്തിനുള്ളിൽ പ്രത്യേക അറ കണ്ടെത്തിയത്. ചിത്രദുർഗയിലെ തിരക്കേറിയ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലായിരുന്നു പ്രജ്വൽ. രണ്ട് മാസം മുമ്പാണ് പെൺകുട്ടികളെ ഹോട്ടലിലേക്ക് കൊണ്ടുവന്നതെന്ന് മാനേജർ പോലീസിനോട് വെളിപ്പെടുത്തി. അതിൽ രണ്ട് പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. വലിയ റാക്കറ്റ് പിന്നിലുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. അന്വേഷണം തുടരുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.