സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ദേശാടന പക്ഷികള്‍ എത്തുന്ന ഇടങ്ങളില്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധന നടത്തി. കടലുണ്ടി, മാവൂര്‍, എലത്തൂര്‍, അന്നശേരി എന്നിവിടങ്ങളിലാണ് പരിശോധന. ജില്ലാ മൃഗസംരക്ഷ വകുപ്പ് ഓഫീസര്‍ ഡോ. കെ കെ ബേബിയും സംഘവുമാണ് പക്ഷി സങ്കേതങ്ങളില്‍ പരിശോധന നടത്തിയത്.
കുട്ടനാട്ടിലും കോട്ടയത്തെ ചിലയിടങ്ങളിലുമാണ് പക്ഷിപ്പനി കണ്ടെത്തിയത്. അതിനാലാണ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ പക്ഷികള്‍ ചേക്കേറുന്ന ഇടങ്ങള്‍ പരിശോധിക്കുന്നത്. ദേശാടന പക്ഷികളെ കണ്ടെത്തിയ സ്ഥലത്തുനിന്നു സാമ്ബിളുകള്‍ ശേഖരിച്ചു. കണ്ണൂരിലേക്കും, തുടര്‍ന്ന് ബംഗളൂരുവിലെ സതേണ്‍ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബിലേക്കും അയച്ചാണ് പരിശോധന നടത്തുകയെന്ന് സംഘ തലവന്‍ കെ.കെ.ബേബി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.