ബിരിയാണി കടം നല്‍കാത്തതിന്റെ പേരില്‍ മൂന്നംഗസംഘം തൃശ്ശൂരിൽ ഹോട്ടല്‍ തല്ലിത്തകര്‍ത്തു. അക്രമിസംഘത്തിന്റെ ആക്രമണത്തില്‍ ഹോട്ടല്‍ ജീവനക്കാരന്റെ ചെവിയറ്റു. തൃപ്രയാര്‍ ജങ്ഷന് വടക്കുള്ള ‘കലവറ’ ഹോട്ടലിലാണ് ബുധനാഴ്ച രാത്രി വൈകി ആക്രമണമുണ്ടായത്. ഹോട്ടല്‍ ജീവനക്കാരന്‍ അസം സ്വദേശി ജുനൈദിനാണ് പരിക്കേറ്റത്. മറ്റ് ജീവനക്കാര്‍ക്കും അടിയേറ്റിട്ടുണ്ട്.
ഹോട്ടലിലെത്തിയ സംഘം നാല് ബിരിയാണി പാഴ്സല്‍ ആവശ്യപ്പെട്ടു. ഇത് കൊടുത്ത് ബില്‍ നല്‍കിയപ്പോഴാണ് പണമില്ലെന്നും കടമായി എഴുതിക്കൊള്ളാനും പറഞ്ഞത്. ഉടമ സ്ഥലത്തില്ലെന്നും കടമായി നല്‍കാന്‍ പറ്റില്ലെന്നും ജീവനക്കാരന്‍ പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ ഉടമയെ ഫോണില്‍ വിളിച്ച് കാര്യം പറയുന്നതിനിടെ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. സംഘം കട അടിച്ചുതകര്‍ത്തു. സി.സി.ടി.വി.യുടെ ഡി.വി.ആറും തകര്‍ത്തു. അക്രമിസംഘത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ കടയുടമ പോലീസിന് കൈമാറിയിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








