തിരുവനന്തപുരം ചാക്കയിൽ സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. സിപിഎം ലോക്കൽ കമ്മിറ്റി അംഗം പ്രദീപിനും ഡിവൈഎഫ്‌ഐ പ്രവർത്തകനായ ഹരികൃഷ്ണനും വെട്ടേറ്റു.
ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ചാക്ക വായനശാലക്ക് സമീപത്ത് വെച്ചായിരുന്നു സംഘർഷം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









