കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് ബാധിച്ചു ഒരാള്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലപ്പുറം വളാഞ്ചേരി സ്വദേശിയാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം 6:15 ഓടെയാണ് മരണം സംഭവിച്ചത്. ഈ മാസം ആദ്യം കോവിഡ് ബാധിതനായ ഇദ്ദേഹം 16ന് കോവിഡ് മുക്തനായിരുന്നു.
അതിനു ശേഷം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കോവിഡാനന്തര ചികിത്സയില്‍ കഴിയുകയായിരുന്നു. അതിനിടയില്‍ ബ്ലാക്ക് ഫംഗസ് ബാധിക്കുകയും ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്തതിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.