ഇസ്ലാമാബാദ്: ബലൂചിസ്താനില്‍ ഹർനായ് ജില്ലയിലെ ഖോസ്റ്റ് പ്രദേശത്ത് സൈനിക വാഹനത്തിന് നേരെയുണ്ടായ ബോംബ് സ്ഫോടനത്തിൽ അതിര്‍ത്തി സംരക്ഷണ സൈനികരായ നാല് പാക് സൈനികര്‍ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ അക്രമികള്‍ ഐഇഡി ആക്രമണം നടത്തുകയായിരുന്നു എന്നാണു റിപ്പോര്‍ട്ട്. അതേസമയം, പാക് നിരോധിത സേനയായ ബലൂച് ലിബറേഷന്‍ ആര്‍മി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.
സ്ഥലത്തെത്തിയ സുരക്ഷാ സേന മൃതദേഹങ്ങളും പരിക്കേറ്റവരെയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
സൈനികർ അവരുടെ പട്രോളിംഗ് ഡ്യൂട്ടി നിർവഹിക്കുകയായിരുന്നു, അവരുടെ വാഹനം സഫർ ബാഷ് പ്രദേശത്തെത്തിയപ്പോൾ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു, അതിന്റെ ഫലമായി നാല് സൈനികർ കൊല്ലപ്പെടുകയും രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.