സ്ത്രീകളിൽ ഏറ്റവും സാധാരണമായി കണ്ടുവരുന്ന അർബുദമാണ് സ്തനാർബുദം. പലപ്പോഴും ലക്ഷണങ്ങൾ തിരിച്ചറിയാൻ വൈകുന്നതും ചികിത്സ തേടാൻ മടിക്കുന്നതുമൊക്കെയാണ് രോഗപ്രതിരോധം വൈകിക്കുന്നത്. ഒരിക്കൽ കാൻസർ ബാധിച്ചാൽ വീണ്ടും ആവർത്തിക്കാനുള്ള സാധ്യതയുണ്ടെങ്കിലും സ്ഥിരീകരിക്കാൻ വൈകുന്നവരുമുണ്ട്. ഇപ്പോഴിതാ കാൻസർ തിരിച്ചുവരവിനെ മാസങ്ങൾക്കും വർഷങ്ങൾക്കും മുമ്പെ തിരിച്ചറിയാനുള്ള രക്തപരിശോധനയേക്കുറിച്ചുള്ള വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.
ട്യൂമറുകൾ വീണ്ടും തിരിച്ചുവരുന്നതിനെ സ്കാനിങ്ങിലൂടെ തിരിച്ചറിയുന്നതിനേക്കാൾ എളുപ്പത്തിൽ മൂന്നുവർഷം മുമ്പ് തിരിച്ചറിയാൻ കഴിയുന്നതാണ് ഈ രക്തപരിശോധന . ലണ്ടനിലെ കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഈ രക്തപരിശോധനയേക്കുറിച്ച് കണ്ടെത്തിയിരിക്കുന്നത്. ഇതിലൂടെ ഏതൊക്കെ സ്ത്രീകളിലാണ് സ്തനാർബുദം വീണ്ടും വരാനുള്ള സാധ്യതയെന്നും അതിനുള്ള പ്രതിരോധമാർഗങ്ങളും തീരുമാനിക്കാനാവുമെന്നാണ് ഗവേഷകർ പറയുന്നത്.
കൃത്യമായ മാസമുറ ഉള്ള സ്ത്രീകൾ, മാസമുറ കഴിഞ്ഞാൽ ഉടനെയും അതില്ലാത്തവർ ഒരുമാസത്തോളം വരുന്ന കൃത്യമായ ഇടവേളയിലും സ്വയം പരിശോധന നടത്തണം. കണ്ണാടിയുടെ മുന്നിൽ നിന്ന് മാറിടങ്ങൾ നിരീക്ഷിക്കുക, വലിപ്പത്തിലുള്ള വ്യത്യാസം, മുലക്കണ്ണുകളിൽ വരുന്ന വ്യത്യാസം, പ്രകടമായ മുഴകൾ, കക്ഷ ഭാഗത്തെ മുഴകൾ, മാറിടത്തിലെ നിറവ്യത്യാസം എന്നിവ കാൻസർകൊണ്ട് ഉള്ളതല്ലെന്ന് തീർച്ചപ്പെടുത്തേണ്ടതുണ്ട്.
കക്ഷ ഭാഗങ്ങളും കൈയുടെ പ്രതലം ഉപയോഗിച്ച് രണ്ടു മാറിടങ്ങളും പരിശോധിക്കണം. മുഴകൾ വളരെ ചെറിയ ദിശയിൽ തന്നെ ഇങ്ങനെ കണ്ടുപിടിക്കാൻ കഴിയും. മുലക്കണ്ണുകൾ അമർത്തി പരിശോധിച്ചാൽ സ്രവം ഉണ്ടെങ്കിൽ അതും കണ്ടുപിടിക്കാംആരംഭദശയിൽതന്നെ സ്വയം പരിശോധനയിലൂടെ കണ്ടുപിടിക്കാം എന്നതാണ് സ്തനാർബുദത്തിനെ മറ്റു കാൻസറിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ആരംഭദശയിലേ കണ്ടുപിടിച്ചാൽ 100 ശതമാനവും ചികിത്സിച്ചു ഭേദമാക്കാം. സ്റ്റേജ് ഒന്നിലും രണ്ടിലും കണ്ടുപിടിക്കപ്പെടുന്ന കാൻസർ മരണകാരണമാകുന്നില്ല. എന്നാൽ 4, 5 സ്റ്റേജിൽ കണ്ടുപിടിക്കപ്പെടുന്ന സ്താനർബുദം, അഞ്ച് മുതൽ 10 വർഷം കഴിയുമ്പോൾ മരണ കാരണമായേക്കാം. ഇത്തരക്കാരിൽ ഓപ്പറേഷനോടൊപ്പം കീമോതെറാപ്പിയും റേഡിയേഷൻ ചികിത്സയും തുടർചികിത്സയും കൃത്യമായ ഇടവേളകളിലെ മറ്റു ചികിത്സയും വേണ്ടിവന്നേക്കാം.
മാറിടങ്ങളിലും കക്ഷ ഭാഗത്തും കാണുന്ന മേൽപ്പറഞ്ഞ വ്യത്യാസങ്ങൾ എല്ലാം തന്നെ കാൻസർ ആകണമെന്നില്ല. 80 ശതമാനം വരുന്ന മാറിടങ്ങളിലെ മുഴകളും കാൻസർ അല്ലാത്ത മറ്റു അസുഖങ്ങളാണ്. അതുകൊണ്ടു തന്നെ സർജനെ കാണിച്ച് കാൻസർ അല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. വേദനരഹിതമായ വ്യത്യാസങ്ങളും മുഴകളും ആണ് സാധാരണ കാൻസറിന്റെ ലക്ഷണം. വേദനയും ബുദ്ധിമുട്ടുകളും ഇല്ലെന്ന കാരണത്താൽ ചികിത്സാ വിധേയമാക്കാതിരിക്കുന്ന പ്രവണത ധാരാളമായി കണ്ടുവരുന്നു. അങ്ങനെ കാൻസറിന്റെ സ്റ്റേജ് മുന്നോട്ടു പോകുമ്പോൾ ചികിത്സ സങ്കീർണമാകുന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.